ആലുവയിൽ അബദ്ധത്തില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ചു

ആലുവ > അബദ്ധത്തില് നാണയം വിഴുങ്ങി ആലുവ കടങ്ങല്ലൂരില് മൂന്നുവയസുകാരന് മരിച്ചു. രാജു- നന്ദിനി ദമ്പതികളുടെ പൃഥ്വിരാജ് എന്ന കുട്ടിയാണ് മരിച്ചത്. ആശുപത്രിയില് കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാര് പരാതിപ്പെട്ടു. ആശുപത്രിയിലെത്തിച്ചപ്പോള് കുഴപ്പമൊന്നുമില്ല നാണയം തനിയെ പൊയ്ക്കൊള്ളുമെന്നാണ് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാര് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെ പീഡിയാട്രീഷന് ഇല്ലായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജനറല് ആശുപത്രിയിലേക്ക് അയച്ചു. എന്നാല് ഇവിടെയും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാര് പറയുന്നത്.

ഇവിടെയും പീഡിയാട്രീഷന് ഇല്ലാതിരുന്നതിനാല് ആലപ്പുഴ മെഡിക്കല് കോളേജിലേക്ക് റഫര് ചെയ്യുകയായിരുന്നു. അതിനിടെ കുട്ടിക്ക് പഴവും വെള്ളവും കൊടുത്താല് നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാല് അത് പുറത്തുപോകുമെന്നുമാണ് ഡോക്ടര്മാര് നിര്ദ്ദേശിച്ചുവെന്ന് വീട്ടുകാര് പറയുന്നു.

ആലപ്പുഴ മെഡിക്കല് കോളേജിലേക്ക് ഇവര് വിളിച്ചുചോദിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. ഇതനുസരിച്ച് വീട്ടുകാര് മടങ്ങിപ്പോവുകയും ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്ച്ചെയോടുകൂടി മരണപ്പെടുകയായിരുന്നു.

സംഭവത്തില് മന്ത്രി കെ കെ ശൈലജ ടീച്ചര് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല് കര്ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Credits Kerala || Deshabhimani ​Online ​News https://ift.tt/30psLgd

Comments

Archive

Contact Form

Send