ജിസിഡിഎ ഗസ്റ്റ് ഹൗസിലെ ഫർണിച്ചറുകൾ കടത്തിയ കേസ്: കെപിസിസി സെക്രട്ടറി എൻ വേണുഗോപാൽ അറസ്റ്റിൽ
കൊച്ചി > ലക്ഷങ്ങൾ വിലവരുന്ന എയർ കണ്ടീഷണറും സെറ്റിയും കടത്തിയ കേസിൽ വിശാല കൊച്ചി വികസന അതോറിറ്റി( ജിസിഡിഎ) മുൻ ചെയർമാനും കെപിസിസി സെക്രട്ടറിയുമായ എൻ വേണുഗോപാലിനെയും മൂന്ന് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിസിഡിഎ അസി. എൻജിനിയർ(സിവിൽ ) ഷൈനി, മുൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർമാരായ മോഹനദാസൻ, ദിലീപ് ഗോപാലകൃഷ്ണൻ എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന്പേർ. ജിസിഡിഎ മുൻ ചെയർമാൻ സി എൻ മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Credits Kerala || Deshabhimani Online News https://ift.tt/2QfAvv9
Comments