കോവിഡ് കാലത്തെ അനാവശ്യ ഫീസ്: എസ്എഫ്‌ഐ നിയമപോരാട്ടത്തിന് ഹൈക്കോടതിയിൽ

കൊച്ചി > കോവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുമ്പോഴും അന്യായ ഫീസ് ഈടാക്കുന്നതിനെതിരെ എസ്എഫ്ഐ. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വിദ്യാർത്ഥി വിരുദ്ധമായനിലയിൽ ഇടപെടാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമെങ്കിൽ ശക്തമായ സമരമേറ്റെടുക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.

വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വൻതോതിലുള്ള ഫീസാണ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. ലാബ്, ഹോസ്റ്റൽ, ലൈബ്രറി എന്നീ ഭൗതിക സൗകര്യങ്ങൾക്കായി ഭീമമായ തുക നിർബന്ധിതമായി ഈടാക്കുന്ന സ്ഥിതിയുമുണ്ട്. ഫീസടക്കുന്നതിനായി മതിയായ സാവകാശം നൽകാത്ത രീതിയും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്. ഫീസടക്കാൻ സാധിക്കാത്തതിന്റെ പേരിൽ വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാതെ പുറത്താക്കുകയും രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്ന പ്രാകൃത നടപടികൾ മനുഷത്വ രഹിതമായി സ്വീകരിക്കാൻ പോലും മാനേജ്മെന്റുകൾ ഇപ്പോൾ തയ്യാറാകുന്നു. ഇവയെല്ലാം രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും വലിയ മാനസിക സമ്മർദ്ദം തീർക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടത്തിനായി എസ്എഫ്ഐ മുന്നിട്ടിറങ്ങുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ayKXHu

Comments

Archive

Contact Form

Send