വിരണ്ട്‌ കൊടിക്കുന്നിൽ; തരൂരിനെതിരായ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ്' പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം > ശശി തരൂരിനെതിരെ നടത്തിയ "ഗസ്റ്റ് ആര്ട്ടിസ്റ്റ്" പരാമര്ശത്തില് ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില് സുരേഷ് എം.പി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ഖേദപ്രകടനം നടത്തിയത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചതിനു പിന്നാലെയാണ് തരൂരിനെതിരെ കൊടിക്കുന്നില് വിമര്ശനം ഉന്നയിച്ചത്.

പാര്ട്ടി നിലപാടുകള്ക്ക് വിരുദ്ധമായ ശശി തരൂരിന്റെ അഭിപ്രായങ്ങളാണ് ജനാധിപത്യപരമായ തന്റെ വിമര്ശനങ്ങളുടെ കാതലെന്നും പാര്ട്ടിഫോറങ്ങളില് ആലോചിക്കാതെയുള്ള അദ്ദേഹത്തിന്റെ പല നിലപാടുകളിലും താനുള്പ്പെടയുള്ള സഹപ്രവര്ത്തകര്ക്ക് വിയോജിപ്പികള് ഉണ്ടെന്നും അദ്ദേഹം പറയുന്നു. അത് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദമാണെന്നും കൊടിക്കുന്നില് കുറിപ്പില് വ്യക്തമാക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/32Ev9iX

Comments

Archive

Contact Form

Send