പോക്സോ കേസുകളിൽ ഇരകളുടെ അവകാശം സംരക്ഷിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി
പോക്സോ കേസുകളിൽ ഇരയാകുന്ന കുട്ടികളുടെ അവകാശ സംരക്ഷണത്തിന് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി. 2015ൽ സർക്കാർ വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളെ വീണ്ടും മാനസിക പീഡനത്തിന് ഇരയാക്കുന്നത് തടയാനാണിത്. എന്നാൽ, അന്വേഷണത്തിലും വിചാരണയിലും മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നതായി കാണുന്നില്ലെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാർ പറഞ്ഞു.
വിചാരണയിൽ കുട്ടികളെ സഹായിക്കാൻ അഭിഭാഷക സേവനം ഉറപ്പാക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നുവെങ്കിലും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. കുട്ടികളുടെ വയസ്സ് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ കണ്ടെടുക്കാൻപോലും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. അതിനാൽ, കോടതി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതായും ഉത്തരവിൽ പറഞ്ഞു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ വാദംകൂടി പരിഗണിച്ചാകും പുതിയ മാർഗനിർദേശങ്ങളെന്നും കോടതി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3hmCmug
Comments