കരിപ്പൂർ വിമാനാപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു
കോഴിക്കോട് > കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. വയനാട് വയനാട് തരുവണ സ്വദേശി ഇബ്രാഹിം (53) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്നയാൾ കഴിഞ്ഞ തിങ്കളാഴ്ച മരിച്ചിരുന്നു.
ആഗസ്ത് ഏഴിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടമുണ്ടായത്. പൈലറ്റ് ക്യാപ്റ്റൻ ഡി വി സാത്തെയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേർ സംഭവദിവസം മരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3aKHqGf
Comments