മാപ്പ് പറയില്ല, അങ്ങനെ ചെയ്താൽ മനസാക്ഷിയെ വഞ്ചിക്കുന്നതാകും: പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി > കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരിൽ ഖേദപ്രകടനം നടത്തില്ലെന്ന് പ്രശാന്ത് ഭൂഷൺ. ആത്മാർത്ഥതയില്ലാതെ ക്ഷമ ചോദിച്ചാൽ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ട്വീറ്റുകൾ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതിൽ പറയുന്ന കാര്യങ്ങളിൽ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കോടതിയലക്ഷ്യത്തിനു കാരണമായ ട്വീറ്റുകളുടെ പേരിൽ ഖേദപ്രകടനം നടത്തുന്നതിന് സുപ്രീം കോടതി ഇന്നു വരെയാണ് പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നത്. കോടതിയലക്ഷ്യത്തിന് സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയിരുന്നു. ആറു മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ആണ് ക്രിമിനൽ കോടതിയലക്ഷ്യത്തിനു ലഭിക്കാവുന്ന ശിക്ഷ.
Credits National || Deshabhimani Online News https://ift.tt/2FIrrwL
Comments