ഇഎംഎസിനെ പറ്റി നുണ പ്രചരിപ്പിക്കുന്ന പി ടി തോമസ്‌ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: സി എന്‍ മോഹനന്‍

കൊച്ചി> ബാബറി മസ്ജിദ് പൊളിച്ചുമാറ്റണമെന്ന് സിപിഐ എം നേതാവ് ഇ എം എസ് ആവശ്യപ്പെട്ടതായി പച്ചനുണ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പി ടി തോമസ് എംഎല്എ ആ ഫേസ്ബുക്ക് പോസ്റ്റ് പിന്വലിച്ചു മാപ്പ് പറയണമെന്നു സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന് മോഹനന് പ്രസ്താവനയില് ആവശ്യപ്പെട്ടു.

1987 ല് ഇ എം എസ് തിരൂരില് ചെയ്തതായി മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്ത്തയുടെ കട്ടിങ്ങിനൊപ്പമാണ് എംഎല്എ യുടെ പോസ്റ്റ്. മാതൃഭൂമിയില് വന്ന ഈ വാര്ത്ത പച്ചനുണയാണെന്നു ഇഎംഎസ് പിറ്റേന്നുതന്നെ വ്യക്തമാക്കുകയും ദേശാഭിമാനിയില് അത് പ്രാധാന്യത്തോടെ വരികയും ചെയ്തിരുന്നു.പിന്നീട് ചിന്ത വാരികയില് ചോദ്യോത്തര പംക്തിയിലും ഇഎംഎസ് മാതൃഭൂമി വാര്ത്ത നുണയാണെന്ന് ഇഎംഎസ് വ്യക്തമാക്കിയിരുന്നു.ഇക്കാര്യങ്ങളൊക്കെ സോഷ്യല് മീഡിയയില് വാര്ത്താ കട്ടിംഗ് സഹിതം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഇതെല്ലാം അറിയാവുന്ന എംഎല്എ ഇഎംഎസിനെയും സിപിഐ എമ്മിനെയും അപകീര്ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

രാജ്യത്തിന്റെ മതേതര അടിത്തറയെ തകര്ക്കുന്ന ബിജെപി സര്ക്കാരിന്റെ ഓരോ നീക്കങ്ങള്ക്കും പിന്പാട്ട് പാടുന്ന സ്വന്തം നേതൃത്വത്തിന്റെ നിലപാടു മൂലമുള്ള ജാള്യത മറയ്ക്കാനുള്ള വിഫല ശ്രമമാണ് ഈ വ്യാജ പ്രചരണത്തിലൂടെ എംഎല്എ നടത്തുന്നത്.ബാബറി മസ്ജിദ് പ്രശ്നത്തില് എക്കാലവും മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോൺഗ്രസ് രാമക്ഷേത്ര നിര്മ്മാണത്തോടെ ഇപ്പോള് കൂടുതല് അപഹാസ്യരായി നില്ക്കുന്നു.കോണ്ഗ്രസ്സിന്റെ ഓരോ നേതാവും ബിജെപിക്കാരേക്കാള് തീവ്രമായി ഹിന്ദു വര്ഗീയതയുടെ വക്താക്കളാകുന്നു. ഈ ദയനീയ അവസ്ഥയില് നിന്ന് ശ്രദ്ധതിരിയ്ക്കാനാണ് വര്ഗീയതക്കെതിരെ ജീവന് നല്കി പോരാടിയ ചരിത്രം മാത്രമുള്ള സിപിഐ എമ്മിനെതിരായ എംഎല്എയുടെ നുണ പ്രചാരണം. ഇത് ഒരു കോണ്ഗ്രസ് നേതാവിന് ചേരുന്ന രീതി ആകാമെങ്കിലും ഒരു ജനപ്രതിനിധിക്ക് ചേര്ന്നതല്ല. എത്രയും വേഗം ഈ പരാമര്ശം പിന്വലിച്ചു മാപ്പ് പറയാന് എംഎല്എ തയ്യാറാകണം എന്ന് സി എന് മോഹനന് ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3kjN6eI

Comments

Archive

Contact Form

Send