സിപിഐ എം ദേശീയ പ്രക്ഷോഭം: കേരളത്തിൽ നാളെ ഹാഷ്‌ടാഗ് പ്രചാരണവും

തിരുവനന്തപുരം > കോവിഡ് കാലത്തും കേന്ദ്രസർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി കേരളത്തിൽ നാളെ സിപിഐ എം സത്യഗ്രഹം. സംസ്ഥാനത്തിന് പുല്ലുവില കൽപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ 16 ആവശ്യങ്ങളാണ് സത്യഗ്രഹത്തിൻ്റെ ഭാഗമായി സിപിഐ എം ഉന്നയിക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീടുകളിലും പാർടി ഓഫീസുകളിലും വർഗ ബഹുജന സംഘടനാ ഓഫീസുകളിലും വൈകിട്ട് 4 മുതൽ 4.30 വരെയാണ് സത്യഗ്രഹം.#protectdemocracy #protectsecularism എന്നീ ഹാഷ്ടാഗുകളിലൂടെയാണ് സത്യഗ്രഹത്തിന്റെ ചിത്രങ്ങളും ബന്ധപ്പെട്ട എഴുത്തുകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെടുക. പ്രതിഷേധത്തോടനുബന്ധിച്ചുള്ള പ്രൊഫൈൽ പിക്ചർ കാമ്പയ്നും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ലിങ്ക്: https://www.facebook.com/CPIMKerala/photos/a.256924787770731/3067936303336218/?type=3&theater

മെച്ചപ്പെട്ട വിദ്യാഭ്യാസം സാധാരണക്കാർക്ക് നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരായ പ്രതിഷേധമാക്കി സത്യഗ്രഹത്തെ മാറ്റാനാണ് വിദ്യാർഥികളുടെ തീരുമാനം. കോവിഡിന്റെ സാഹചര്യത്തിലുള്ള അടച്ചുപൂട്ടൽ കാലയളവിൽ രാജ്യത്ത് 1.89 കോടി പേർക്കാണ് തൊഴിൽ നഷ്ടമായത്. സംഘടിത മേഖലയിൽമാത്രം 50 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള ശക്തമായ താക്കീതായി തൊഴിലാളികൾ കുടുംബസമേതം സത്യഗ്രഹത്തിൽ അണിനിരക്കും.

കോവിഡ് ദിവസേന ആയിരങ്ങളുടെ ജീവനപഹരിക്കുമ്പോഴും ആരോഗ്യമേഖലയിൽപ്പോലും ലക്ഷക്കണക്കിന് തസ്തിക ഒഴിഞ്ഞുകിടക്കുന്നു. യുവജനങ്ങളുടെ പ്രതീക്ഷ തകർത്ത കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമാകും സത്യഗ്രഹം. കോർപറേറ്റുകൾക്ക് അനുകൂലമായ ഇഐഎ വിജ്ഞാപനത്തിനെതിരെയുള്ള കേരളത്തിന്റെ ജനവികാരവും കർഷകദ്രോഹനയങ്ങൾക്കെതിരായ കർഷകരോഷവും സമരത്തിൽ പ്രതിഫലിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gkO1Iz

Comments

Archive

Contact Form

Send