പ്രതിപക്ഷം പാവങ്ങളുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തരുത്: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം > പാവപ്പെട്ടവരുടെ ജീവിതവെളിച്ചം തല്ലിക്കെടുത്തുന്ന വിനാശകരമായ ദൗത്യവുമായാണ് ലൈഫ് ഭവനപദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. രാജ്യത്ത് എല്ലാ കുടുംബങ്ങൾക്കും വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറുന്നത് ചിലർക്ക് സഹിക്കാനേ കഴിയുന്നില്ല. അവരാണ് പാവങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്ി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ ലൈഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കായി ഭവനസമുച്ചയം നിർമ്മിച്ച് കൈമാറാനാണ് റെഡ് ക്രസൻറുമായി ധാരണയിലെത്തിയത്. റെഡ്ക്രസൻറുമായി ലൈഫ് മിഷൻ പണമിടപാട് നടത്തിയിട്ടില്ല. നിർമ്മാണത്തിനുള്ള ഏജൻസിയെ നിശ്ചയിച്ചതും അവരുമായി സാമ്പത്തിക ഇടപാട് നടത്തുന്നതും പദ്ധതി സ്പോൺസർ ചെയ്ത റെഡ്ക്രസൻറ് നേരിട്ടാണ്. എന്നിട്ടും വസ്തുതകൾ മറച്ചുവെച്ച് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഹീനമായ ആക്രമണം അഴിച്ചുവിടുന്നു. എൽഡിഎഫ് ഗവൺമെൻറിൻറെ വർധിച്ചുവരുന്ന ജനസമ്മതി പലരുടെയും സമനില തെറ്റിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നാലുവർഷത്തെ ഭരണനേട്ടങ്ങൾ സാധാരണക്കാരായ ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരിൻറെ പിന്തുണ വർധിക്കുകയാണ്. ഇതിൽ പരിഭ്രാന്തി പൂണ്ട് രൂപപ്പെട്ട പുതിയ കൂട്ടായ്മ ജനക്ഷേമപദ്ധതികൾക്ക് തുരങ്കം വെച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തിൻറെ വികസനത്തിനും സാധാരണക്കാരുടെ ജീവിതഭദ്രതയ്ക്കും നേരെയാണ് ഇവരുടെ വെല്ലുവിളി. സംസ്ഥാനത്തിനു ലഭിക്കുന്ന സഹായങ്ങൾ തടയാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണ് ഇപ്പോഴത്തെ തീവ്രകുപ്രചാരണദൗത്യം. കള്ളക്കഥകൾ തുറന്നുകാട്ടപ്പെട്ടിട്ടും കൂസലില്ലാതെ ഇവർ പ്രചാരവേല തുടരുകയാണ്. ഇതൂകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. അവർ സർക്കാരിൻറെ ക്ഷേമ-വികസനപ്രവർത്തനങ്ങൾക്കൊപ്പം അണിനിരക്കുമെന്നും ദുഷ്പ്രചാരണങ്ങൾക്ക് അധികം ആയുസ്സില്ലെന്ന് വൈകാതെ തെളിയുമെന്നും മന്ത്രി ടി പി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2QgewnP

Comments

Archive

Contact Form

Send