ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം; അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു
കൊച്ചി > പത്തനംതിട്ട ചിറ്റാറിൽ കുടപ്പനക്കുളം സ്വദേശി പി പി മത്തായിയുടെ കസ്റ്റഡി മരണം ഹൈക്കോടതി സിബിഐക്കു വിട്ടു. കേസ്
സിബിഐക്ക് വിടാൻ തയ്യാറാണന്ന് സർക്കാർ അറിയിച്ചു. കേസ് എത്രയും വേഗം സിബിഐക്ക് കൈമാറാൻ നിർദ്ദേശിച്ച കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി തീർപ്പാക്കി.
പ്രതികളെ എന്തുകൊണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നില്ലന്ന് കോടതി ആരാഞ്ഞു. കേസിൽ ആരെയും പ്രതി ആക്കിയിട്ടില്ലന്നും കേസിന്റെ
എല്ലാ വിശദാംശങ്ങളും പുറത്തു വിടാനാവില്ലന്നും പ്രോസിക്യൂഷൻ അറിയിച്ചു.
അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. മൃതദേഹം എന്ത് കൊണ്ട് മറവ് ചെയ്യുന്നില്ല എന്നും കോടതി ആരാഞ്ഞു. കുട്ടികളുടെ അവസ്ഥ മനസ്സിലാക്കണം. പത്രങ്ങളിൽ വന്ന വാർത്തയും ചിത്രവും വേദനാ ജനകമാണ്. ഇനിയും മോർച്ചറി യിൽ വെക്കേണ്ടി ആവശ്യം ഉണ്ടോ എന്നും കോടതി വാക്കാൽ പരാമർശിച്ചു. സംസ്ക്കാരത്തിന് ഇടപെടാൻ ഹർജിക്കാരുടെ അഭിഭാഷകനാടും കോടതി അഭ്യർത്ഥിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2EpkqAe
Comments