രാജ്യസഭാംഗം അമർസിങ്‌ അന്തരിച്ചു


ന്യൂഡൽഹി> സമാജ്വാദി പാർടി മുൻ നേതാവും രാജ്യസഭാ എംപിയുമായ അമർസിങ്(64) അന്തരിച്ചു. സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൃക്കരോഗത്തിന് 7 മാസമായി സിംഗപൂരിൽ ചികിത്സയിലായിരുന്നു. നേരത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബിജെപി പിന്തുണയിലാണ് രാജ്യസഭാംഗമായത്.

സമാജപാർടി ഗനതാവ് മുലായം സിങ്് യാദവിന്റെ അടുത്ത അനുയായിയായിരുന്ന അമർസിങ് 1996ലാണ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. 2010ൽ പാർടിയിൽനിന്ന് പുറത്താക്കിയിരുന്നു. അഖിലേഷ് യാദവ് പാർടി ചുമതലയിൽ എത്തിയപ്പോൾ പാർടിയിൽനിന്ന് പൂർണമായി അകന്നു. പിന്നീട് രാഷ്ട്രീയ ലോക്മഞ്ച് എന്ന പാർടി രൂപീകരിച്ചു. ഇത് അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദളിൽ ലയിച്ചു.

ഡൽഹി രാഷ്ട്രീയത്തിൽ നിരവധി നേതാക്കളുമായി അടുത്ത ബന്ധം അമർസിങിനുണ്ടായിരുന്നു



Credits National || Deshabhimani ​Online ​News https://ift.tt/3fnJS66

Comments

Archive

Contact Form

Send