കോവിഡ് രോഗികളുടെ സിഡിആർ ശേഖരണം: ചെന്നിത്തലക്ക്‌ വിമർശനം; സർക്കാർ നിലപാട് അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി> കോവിഡ് രോഗികളുടെ ഫോൺ നിരീക്ഷണം തടയണമെന്നരമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തള്ളി.രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ ആവശ്യമുള്ളു എന്നുള്ളസർക്കാർ നിലപാട് അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ്എസ് മണികുമാർ അധ്യക്ഷനായ ബഞ്ച് തള്ളിയത് .

രോഗികളുടെഫോൺ വിളി വിവരങ്ങളും ടവർ ലൊക്കേഷനും ഒരുമിച്ചേ നൽകാനാവൂ എന്ന് സേവന ദാദാക്കൾ അറിയിച്ചുവെന്നും
കോൾ വിവരങ്ങൾ ആവശ്യമില്ലന്നും പതിനാലു ദിവസം കഴിഞ്ഞാൽ കോൾഡേറ്റ നശിപ്പിക്കുമെന്നുംസർക്കാർ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.

ഇതുവരെ ശേഖരിച്ച കോൾ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഉപഹർജിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.ഹർജിക്കാരൻ കോവിഡ് സാഹചര്യം മനസിലാക്കണമെന്ന് കോടതിവാക്കാൽ പരാമർശിച്ചു.

.രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണന്നും തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പൊതു താൽപ്പര്യ ഹർജി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Q9yCjC

Comments

Archive

Contact Form

Send