"സമൂഹത്തിനും പൊലീസിനും വലിയ നഷ്‌ടം'; കോവിഡ് ബാധിച്ച് മരിച്ച പൊലീസുകാരന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം > ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ അജിതന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ദുഃഖകരമായ വാർത്തയാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോവിഡ് ബാധിച്ചായിരുന്നു അജിതന്റെ മരണം.

കോവിഡ് മഹാമാരിക്കെതിരെ നമ്മൾ പടുത്തുയർത്തിയ പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം സ്തുത്യർഹമായ സേവനമാണ് കേരള പൊലീസും കാഴ്ചവച്ചത്. അവിശ്രമം, നിർഭയം അവർ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ് രാജ്യത്ത് മറ്റു പ്രദേശങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ച രോഗത്തെ സംസ്ഥാനത്ത് ഫലപ്രദമായി ചെറുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി കുറിക്കുന്നു.

സമൂഹത്തിനും പൊലീസിനും അജിതന്റെ അകാല വിയോഗം വലിയ നഷ്ടമാണ്. ഈ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും കൂടുതൽ ആത്മവീര്യത്തോടെ കർമ്മനിരതരായിക്കൊണ്ട്, അജിതൻ്റെ ജീവിതത്തോട് നീതി പുലർത്താൻ ഏവർക്കും ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2DuA9NZ

Comments

Archive

Contact Form

Send