മനോരമയുടെ നുണവാർത്തയെ പൊളിച്ച് ആൾട്ട് ന്യൂസും; തിരുത്തിന് പോലും തയ്യാറാകാതെ ചാനൽ
കൊച്ചി > കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റേതെന്ന പേരിൽ വ്യാജവാർത്ത ചമച്ച മനോരമ ന്യൂസിനെ തുറന്നുകാട്ടി ദേശീയ ഫാക്ട് ചെക്കിംഗ് മാധ്യമമായ ആൾട്ട് ന്യൂസ്. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ കോക്പിറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു മനോരമ വാർത്ത. സമൂഹ മാധ്യമങ്ങളിലാകെ വൈറലായ ഗ്രാഫിക്സ് വീഡിയോയാണ് മനോരമ സ്വന്തം കണ്ടെത്തലായി ഇത്തരത്തിലുള്ള നുണപ്രചരണത്തിന് ഉപയോഗിച്ചത്. എംപിസി ഫ്ളൈറ്റ് റിക്രിയേഷൻസ് എന്ന യൂടൂബ് ചാനലാണ് ആ ഗ്രാഫിക്സ് വീഡിയോ സൃഷ്ടിച്ചത്. അപകടത്തിൽപെടുന്ന വിമാനങ്ങളുടെ പുനരാവിഷ്കരണം നടത്തുന്ന ചാനലാണ് എംപിസി ഫ്ളൈറ്റ് റിക്രിയേഷൻസ്.
Dear @airindiain
A news channel from Kerala @manoramanews says this is the cockpit video of the flight #KozhikodePlaneCrash .
Kindly clarify , is this original video ,
This video is heavily circulated in whatsapp. pic.twitter.com/0fgMGo0dYU
മനോരമയുടെ കള്ളത്തരം നിമിഷങ്ങൾക്കുള്ളിൽ പുറത്തുവന്നിട്ടും ഖേദം പ്രകടിപ്പിക്കാനോ തിരുത്താനോ ചാനൽ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ആൾട്ട് ന്യൂസും മനോരമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗ്രാഫിക്സ് വീഡിയോയുടെ ഉറവിടത്തെ സംബന്ധിച്ചും മനോരമ വാർത്തയിലെ വസ്തുത ഇല്ലായ്മയും ആൾട്ട് ന്യസ് വ്യക്തമാക്കുന്നുണ്ട്.
നേരത്തേ, അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന 40 പേർ കോവിഡ് സ്ഥിരീകരിച്ചുവെന്ന മാതൃഭൂമി ന്യൂസിന്റെ വ്യാജ വാർത്തക്കെതിരെയും ആൾട്ട് ന്യൂസ് റിപ്പോർട്ട് നൽകിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3kJNhjN
Comments