ജൂനിയർ ഡോക്‌ടർമാരുടെ ശമ്പളം; ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി
കൊച്ചി > ജൂനിയർ ഡോക്ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഒരാഴ്ചക്കകം മറുപടി അറിയിക്കണം.
കോവിഡ് പ്രതിരോധരംഗത്തുള്ള തങ്ങൾക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്രിയ അടക്കം ഏതാനും ഡോക്ടർമാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നിയമന ഉത്തരവിൽ ഡോക്ടർമാരുടെ തസ്തികയും സേവന വേതന വ്യവസ്ഥകളും പരാമർശിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
42000 രൂപ ശമ്പളം നൽകുമെന്ന് അനുബന്ധ ഉത്തരവുണ്ടന്നും ദേശീയ -ഗ്രാമീണ ആരോഗൃമിഷനിലും മറ്റും നിയമിതരായ ജൂനിയർ ഡോക്ടർമാർക്ക് പദവിയും ഉയർന്ന ശമ്പളവും ലഭിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3kZEiLn
Comments