മഞ്ചേശ്വരത്ത്‌ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും അഞ്ച്‌ വയസ്സുകാരൻ മകനും മരിച്ചു

മഞ്ചേശ്വരം > വോർക്കാടിക്കടുത്ത കോളിയൂരിൽ വീട്ടുപറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. കോളിയൂർ ബോളന്തോടിയിലെ വിശ്വനാഥന്റെ ഭാര്യ വിജയ(35), മകൻ ആശ്രയ് (5) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെ വീട്ടുപറമ്പിലാണ് സംഭവം. വീട്ടിലേക്കുള്ള വൈദ്യുതി കമ്പി പറമ്പിൽ പൊട്ടി വീണിരുന്നു. ആശ്രയ് കളിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ തൊട്ട് ഷോക്കേറ്റു. മകനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് ഷോക്കേറ്റത്.

രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മംഗൽപാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. കോളിയൂർ സെന്റ് ജോസഫ് സ്കൂളിൽ എൽകെജി വിദ്യാർഥിയാണ് ആശ്രയ്. ഇതേ സ്കൂളിൽ നാലാം ക്ലാസ് വിദ്യർഥിയായ സാനിക സഹോദരിയാണ്. അച്ഛൻ വിശ്വനാഥൻ ഓട്ടോഡ്രൈവറാണ്. 18 വർഷം മുമ്പ് വോർക്കാടി വേതോടിയിൽ സ്കൂൾ വിട്ടുപോവുകയായിരുന്ന 6 കുട്ടികൾ പൊട്ടിവീണ വൈദ്യതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു



Credits Kerala || Deshabhimani ​Online ​News https://ift.tt/2Eq2jdu

Comments

Archive

Contact Form

Send