മൊബൈല്‍ കമ്പനികളില്‍ നിന്നുള്ള കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കണം: സുപ്രീംകോടതി
ന്യൂഡല്ഹി> സാങ്കേതിക പ്രശ്നങ്ങള് ഉന്നയിച്ച് മൊബൈല് കമ്പനികളില്നിന്ന് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആര്) കുടിശ്ശിക പിരിക്കുന്നത് വൈകിക്കരുതെന്ന് സുപ്രീംകോടതി. മൊബൈല് കമ്പനികളില്നിന്ന് എജിആര് കുടിശ്ശിക ഇനത്തില് ഭീമമായ തുകയാണ് പിരിച്ചെടുക്കാനുള്ളതെന്നും അത് വെറുതെ വിടാനാകില്ലെന്നും ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കുടിശ്ശിക അടയ്ക്കാന് കമ്പനിക്ക് പത്തും ഇരുപതും വര്ഷം സാവകാശം അനുവദിക്കണമെന്നാണ് സര്ക്കാര് പറയുന്നത്.
ഈ ആവശ്യം പ്രായോഗികമല്ല. കമ്പനികള് പാപ്പരായാല് ആര് കുടിശ്ശിക കെട്ടുമെന്നും കോടതി ചോദിച്ചു. കുടിശ്ശിക എങ്ങനെ പിരിച്ചെടുക്കുമെന്ന കാര്യത്തില് സര്ക്കാര് കൃത്യമായ വിശദീകരണം നല്കണമെന്നും കോടതി പറഞ്ഞു. കുടിശ്ശിക തിരിച്ചുപിടിക്കാന് കോടതി എന്ത് ഉത്തരവിട്ടാലും സര്ക്കാര് അതിന് ഒപ്പമുണ്ടാകുമെന്ന് സോളിസിറ്റര് ജനറല് തുഷാര് മെഹ്ത അറിയിച്ചു. കേസില് ബുധനാഴ്ചയും വാദംകേള്ക്കല് തുടരും.
Credits National || Deshabhimani Online News https://ift.tt/2Q3dtrd
Comments