രക്ഷാദൗത്യത്തിന് വള്ളങ്ങളുമായി കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിൽ എത്തി

പത്തനംതിട്ട > വെള്ളപ്പൊക്കം രൂക്ഷമായാൽ രക്ഷാദൗത്യം നടത്തുന്നതിന് പൂർണസജ്ജരായി കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികൾ പത്തനംതിട്ട ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്.

അഞ്ചു വള്ളം വീതം ജില്ലയിലെ തീവ്ര ബാധിത പ്രദേശങ്ങളായ റാന്നി ഇട്ടിയപ്പാറയിലേക്കും, ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവർ ജില്ലയിൽ തുടരും.

ജില്ലാ കളക്ടർ പി ബി നൂഹ് അഭ്യർഥിച്ചതു പ്രകാരമാണ് രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ എത്തിയത്. പത്തനംതിട്ട നഗരസഭ ഇടത്താവളത്തിൽ കോഴഞ്ചേരി ഡെപ്യൂട്ടി തഹസിൽദാർമാരായ കെ.ജയദീപ്, സാം പി.തോമസ് തുടങ്ങിയവർ ചേർന്നു മത്സ്യ തൊഴിലാളികളെ സ്വീകരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2DKVJ0W

Comments

Archive

Contact Form

Send