പയ്യാവൂരിൽ ഉരുൾപൊട്ടി വ്യാപക നാശം; പുഴകൾ കരകവിഞ്ഞു
കണ്ണൂർ> കനത്ത മഴയിൽ കണ്ണൂർ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോരമേഖലകളിലെ പുഴകൾ കരകവിഞ്ഞു. നഗരപ്രദേശം ഉൾപ്പെടെ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. പയ്യാവൂർ ചീത്ത പാറയിൽ ഉരുൾപൊട്ടി വ്യാപക നാശം. പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ആളപായമില്ല.

വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പല ഭാഗത്തും വെള്ളംകയറി. പറശ്ശിനിക്കടവ് അമ്പലത്തിന്റെ നടവരെ വെള്ളം കയറി. അമ്പലത്തിന് സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കഴിഞ്ഞ വർഷം വൻ നഷ്ടം സംഭവിച്ചതിനാൽ ഇത്തവണ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ ഭൂരിഭാഗവും വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
കോൾ തുരുത്തി, നണിച്ചേരി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാനായി മീങ്കുഴി അണക്കെട്ട് വെള്ളത്തിനടിയിലായിപേരാവൂരിൽ കണിച്ചാർ ടൗൺ, മലയോര ഹൈവേ എന്നിവിടങ്ങളിൽ വെള്ളം കയറി . ചപ്പാരപ്പടവ് ടൗണിലും വെള്ളം കയറി. ഏഴോം തീരദേശ റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. .പെരുമ്പപ്പുഴയോരത്തെ വീട്ടുകാരേയും മാറ്റിപ്പാർപ്പിക്കും. പെരളശേരി പഞ്ചായത്തിൽ കോട്ടം, എടക്കടവ്, മാവിലായി കിലാലൂർ പ്രദേശങ്ങളിലും വെള്ളം കയറി.
Credits Kerala || Deshabhimani Online News https://ift.tt/3a5cMqy
Comments