കവിയൂര്‍ കേസ്: തുടരന്വേഷണ ഉത്തരവ് റദ്ദാക്കണം; സിബിഐ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി> കവിയൂര് കേസില് നാലാമതും തുടരന്വേഷണത്തിന് ഉത്തരവിട്ട പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു.പ്രായപൂര്ത്തിയാവാത്ത പെണ്കട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതില് വിഐപികള്ക്ക് പങ്കില്ലെന്നും രാഷ്ട്രീയ-വ്യക്തിവിരോധം മൂലം ഉന്നയിച്ച ആരോപണം മാത്രമായിരുന്നു അതെന്നും വക്തതമാക്കിയാണ് സിബിഐയുടെ ഹര്ജി.

ക്രൈം നന്ദകുമാറിന്റെ വി.ഐ.പി. ആരോപണത്തില് കഴമ്പില്ലെന്നും ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തികള് ആരും പെണ്കുട്ടിയെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് വ്യക്തമാക്കിയാണ് സിബിഐ കോടതിയെ സമീപിച്ചത്.
. ഹര്ജി ഫയലില് സ്വീകരിച്ച കോടതിഎതിര്കക്ഷികളായ ക്രൈം വാരിക മുന് എഡിറ്റര് ടി.പി.നന്ദകുമാര്, ആത്മഹത്യ ചെയ്ത നാരായണന് നമ്പൂതിരിയുടെ സഹോദരന് ഉണ്ണികൃഷണന് നമ്പൂതിരി, കേസിലെ ഏക പ്രതി ലതാനായര് എന്നിവര്ക്ക് നോട്ടീസയച്ചു.

പ്രായപൂര്ത്തിയാവാത്ത പെണ്കട്ടിയെ രാഷ്ടീയ നേതാക്കളും മക്കളും അടക്കം
വിഐപികള് പീഡിപ്പിച്ചെന്ന ക്രൈം നന്ദകുമാറിന്റെ ഹര്ജിയിലായിരുന്നു സിബിഐ അന്വേഷണത്തിന് ഉത്തരവ്.2004 -ല്
കവിയൂരിലെ നാരായണന് നമ്പൂതിരിയേയും കുടുംബാംഗങ്ങളേയും വീടിനുള്ളില് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തുകയായിരുന്നു. കുടുംബനാഥന് തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവര് വിഷം കഴിച്ച നിലയിലുമായിരുന്നു.

പ്രായപൂര്ത്തിയാവാത്ത മകള് പീഡനത്തിനിരയായതായും കണ്ടെത്തി. രാഷ്ട്രീയ നേതാക്കള്ക്കും ബിസിനസ്സുകാര്ക്കും പീഡനത്തില് പങ്കണ്ടെന്നായിരുന്നു ആരോപണം. കിളിരൂര് കേസിലെ മുഖ്യപ്രതിയായ ലതാ നായര്ക്ക് അഭയം നല്കിയെന്ന കുറ്റബോധം ആത്മഹത്യയിലേക് നയിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തല്. ആത്മഹത്യാ പ്രേരണക്ക് ലതാനായര്ക്ക് എതിരെ കുറ്റപത്രം നല്കി.

കോടതി ആവശ്യപ്പെട്ട പ്രകാരം തുടരന്വേഷണം നടത്തി 4 തവണ കേസന്വേഷണം അവസാനിപ്പിക്കാന് അനുമതി തേടി. കഴിഞ്ഞ ജനുവരിയില് നല്കിയ റിപ്പോര്ട്ടും സിബിഐ കോടതി നിരസിച്ചു. കേസ് അവസാനിപ്പിക്കാനുള്ള
റിപോര്ട് അംഗീകരികരിക്കണമെന്നാണ് ഹൈക്കോടതിയിലെ ഹര്ജിയില് സിബിഐ ആവശ്യപ്പെടുന്നത്.
ആരാണ് പെണ്കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താനാവുന്നില്ലെന്നും പിതാവിനെ സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാന് തക്ക തെളിവില്ലെന്നും സിബിഐ ഹര്ജിയില് പറയുന്നു.

പെണ്കുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്ന നിഗമനമാണ് സിബിഐ ആദ്യ 3 റിപ്പോര്ട്ടിലും കോടതിയെ അറിയിച്ചത്.എന്നാല് ഇതിന് ശാസ്ത്രീയ തെളിവുകള് എവിടെ എന്ന് ചോദിച്ചാണ് റിപോര്ട് കോടതി നിരസിച്ചത് . ഇക്കാര്യത്തില് സാഹചര്യ തെളിവ് മാത്രമാണ് സിബിഐ കണ്ടെത്തിയത്.

ലതാനായര് പെണ്കുട്ടിയെ സിനിമാക്കാരും രാഷ്ട്രീയക്കാരുമടക്കം
പലര്ക്കും കാഴ്ചവെച്ചതിന്റെ അപമാനഭാരത്താലാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഉയര്ന്നത്.

2004 സെപ്തംബറിലാണ് പെണ്കുട്ടിയും പിതാവ് നാരായണന് നമ്പൂതിരിയും
അടങ്ങുന്ന കുടുംബം കൂട്ട ആത്മഹത്യ ചെയ്തത്. ലതാ നായരുടെ പ്രേരണയിലാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് സിബിഐ കണ്ടെത്തല്





Credits Kerala || Deshabhimani ​Online ​News https://ift.tt/2Qc3nEs

Comments

Archive

Contact Form

Send