ഓണ്‍ലൈന്‍ വാദത്തിനിടെ പുകവലിച്ചു; രാജീവ് ധവാന് ജഡ്ജിയുടെ ആരോഗ്യ ഉപദേശം

ജയ്പൂര്> കോടതിയിലെ ഓണ്ലൈന് വാദത്തിനിടയില് ഹുക്ക വലിച്ച അഭിഭാഷകന് ജഡ്ജിയുടെ വക ഉപദേശം. മുതിര്ന്ന അഭിഭാഷകനായ രാജീവ് ധവാനാണ് കേസ് വാദം നടക്കുന്നതിനിടയില് പുകവലിച്ചത്.

കോണ്ഗ്രസില് ആറ് ബഹുജന് സമാജ് വാദി പാര്ട്ടി (ബി എസ് പി) എംഎല്എമാര് ലയിച്ചതിനെ ചോദ്യം ചെയ്ത് ബി എസ് പിയും ഒരു ബിജെപി എംഎല്എയും നല്കിയ കേസില് എംഎല്എമാര്ക്കു വേണ്ടി ഹാജരായതായിരുന്നു ധവാന്.വാദം കേള്ക്കുകയായിരുന്ന ജസ്റ്റിസ് മഹേന്ദ്ര കുമാര് ഗോയലാണ് ധവാന് ഉപദേശം നല്കിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നു.രാജസ്ഥാന് ഹൈക്കോടതിയുടെ ഓണ്ലൈന് വാദത്തിനിടയിലാണ് സംഭവം.




വാദത്തിനിടയില് പേപ്പറുകള് കൊണ്ട് ധവാന് മുഖം മറച്ചിരുന്നു. പിന്നില് നിന്നും പുക വരുന്നുണ്ടായിരുന്നു.ധവാന് പേപ്പര് മാറ്റിയപ്പോള് ഹുക്കയുടെ അറ്റം ഏതാനും സെക്കന്റുകള് ഉള്ള വീഡിയോയില് പതിഞ്ഞു.

പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്നും ധവാന് പുകവലി നിര്ത്തണമെന്നും വ്യാഴാഴ്ച കേസ് പുനരാരംഭിച്ചപ്പോള് ജസ്റ്റിസ് ഗോയല് പറഞ്ഞു



Credits National || Deshabhimani ​Online ​News https://ift.tt/3fTSXnt

Comments

Archive

Contact Form

Send