അഴിമതി ആരോപിച്ച് സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം
തിരുവനന്തപുരം> സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ പദ്ധതിയലും അഴിമതി ആരോപിച്ച് എൽഡിഎഫ് സർക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. കോൺഗ്രസ് എംഎൽഎ വി ഡി സതീശാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
ഐടി സെക്രട്ടറിയായിരുന്നു എം ശിവശങ്കരനെ ഉപയോഗിച്ചാണ് പ്രതികൾ സ്വണക്കടത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് സതീശൻ ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിപ്രകാരം ഒമ്പത് കോടി രൂപ കൈകൂലിയായി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്തുകാർ സ്വാധീനിച്ചുവെന്നും ആരോപിക്കുന്ന പ്രമേയമാണ് ആവതരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. അഞ്ച് മണിക്കൂർ ആണ് അവിശ്വാസപ്രമേയം സഭ ചർച്ചചെയ്യുക.
Credits Kerala || Deshabhimani Online News https://ift.tt/3hjlEM9
Comments