കോവിഡ് ബാധിച്ച് ഉദയഗിരി സ്വദേശി മരിച്ചു; നൂറോളം പേര്‍ നിരീക്ഷണത്തില്‍
ഇരിട്ടി> സമ്പര്ക്കത്തില് കോവിഡ് ബാധിച്ചെന്ന് കരുതുന്നയാള് മരിച്ചു.വിളമറ ഉദയഗിരിയിലെ ഇലഞ്ഞിക്കല് ഗോപി (65)യാണ് പരിയാരം ഗവ. മെഡിക്കല് കോളേജില് ചികിത്സക്കിടെ വെള്ളിയാഴ്ച പുലര്ച്ചെ മരിച്ചത്.
ഹ്യദയ സംബന്ധമായ അസുഖത്തെ തുടര്ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെ രോഗം മൂര്ഛിച്ചു. 9 ന് കണ്ണൂരില് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില് കോവിഡ് സ്ഥിരീകരിച്ചു. തുടര്ന്ന് കണ്ണൂര് ഗവ. മെഡിക്കല് കോളേജിലേക്ക് മാറ്റി.
ക്ഷീര കര്ഷകനാണ് ഗോപി. കോവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം കനത്ത മഴയില് മരം കടപുഴകി വീണ് ഗോപിയുടെ വീട് ഭാഗികമായി തകര്ന്നിരുന്നു. വീട്ടില് രക്ഷാപ്രവര്ത്തനത്തിനെത്തിയ അയല് വീട്ടുകാരും ഇരിട്ടി താലൂക്ക് ആശുപത്രിയില് ചികിത്സയിലിരിക്കെ ഇയാളുമായി സമ്പര്ക്കത്തിലായവരും അടക്കം ഗോപിയുടെ സമ്പര്ക്ക പട്ടികയില് നൂറോളം പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി.
ഗോപിയുടെ ഭാര്യക്കും മകനും മരുമകള്, പേരക്കുട്ടി എന്നിവര്ക്കും രോഗം സ്ഥിരീകരിച്ചതിനാല് നാലുപേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില് ചികിത്സയിലാണ്.മറ്റൊരു മകനും മരുമകളും പേരക്കുട്ടിയും വീട്ടില് നിരീക്ഷണത്തിലാണ്.മൃതദേഹം കോവിഡ് പ്രോട്ടോക്കോള് പ്രകാരം സംസ്കരിക്കും
Credits Kerala || Deshabhimani Online News https://ift.tt/3apMMqa
Comments