ഉത്ര വധക്കേസ്: ആദ്യ കുറ്റപത്രം വ്യാഴാഴ്ച കോടതിയില്‍

കൊല്ലം> അഞ്ചല് ഏറം വെള്ളാശ്ശേരില് ഉത്രയെ ഭര്ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില് ആദ്യ കുറ്റപത്രം തയ്യാറായി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വ്യാഴാഴ്ച പുനലൂര് കോടതിയില് കുറ്റപത്രം സമര്പ്പിക്കും. യുവതിയുടെ ഭര്ത്താവ് സൂരജ് മാത്രമാണ് ഇതില് പ്രതി. ഗാര്ഹിക പീഡനക്കേസില് കുറ്റപത്രം പിന്നാലെ നല്കും.

ആദ്യകുറ്റപത്രത്തില് സൂരജിന് അണലിയെയും മൂര്ഖനെയും കൈമാറിയ പാമ്പുപിടിത്തക്കാരന് കല്ലുവാതുക്കലിലെ ചാവരുകാവ് സുരേഷ് മാപ്പുസാക്ഷിയാകും. ഉത്രയെ മാനസികമായി പീഡിപ്പിച്ചതിന് സൂരജിന്റെ അച്ഛന് പറക്കോട് കാരേംകോട് ശ്രീസൂര്യയില് സുരേന്ദ്രപ്പണിക്കര്, അമ്മ രേണുക എന്നിവര് പ്രതികളായ ഗാര്ഹിക പീഡനക്കേസില് കുറ്റപത്രം തയ്യാറാകുന്നു.

അഞ്ചല് ഏറം വെള്ളാശ്ശേരില് (വിഷു) വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ ഭര്ത്താവ് സൂരജ് മൂര്ഖനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു. മെയ് ആറിന് രാത്രിയില് സൂരജിനൊപ്പം കിടപ്പുമുറിയിലേക്കു പോയ ഉത്രയെ അടുത്തദിവസം രാവിലെ മരിച്ചനിലയിലാണ് ബന്ധുക്കള് കാണുന്നത്. കിടപ്പുമുറിയില്നിന്ന് മൂര്ഖനെയും കണ്ടെത്തിയിരുന്നു. അടൂര് പറക്കോട്ടെ സൂരജിന്റെ വീട്ടില് മാര്ച്ച് രണ്ടിന് ഉത്രയെ അണലി കടിച്ചിരുന്നു. ഇതിനു പിന്നിലും സൂരജ് ആയിരുന്നു. സാധാരണ മരണമെന്ന നിലയിലായിരുന്നു ആദ്യം കണ്ടതെങ്കിലും ഉത്രയുടെ അച്ഛനമ്മമാരുടെ പരാതിയിലായിരുന്നു കേസെടുത്തത്.

കൊല്ലം റൂറല് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശാസ്ത്രീയ തെളിവുകളും വിവിധ പരിശോധനാ റിപ്പോര്ട്ടും കുറ്റപത്രത്തിനൊപ്പം സമര്പ്പിക്കും. അഡ്വ. മോഹന്രാജാണ് കേസിലെ സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര്.




Credits Kerala || Deshabhimani ​Online ​News https://ift.tt/31GqMDt

Comments

Archive

Contact Form

Send