'കൈതോല പായ വിരിച്ച്' ഗാനത്തിന്റെ സൃഷ്‌ടാവ് ജിതേഷ് അന്തരിച്ചു
മലപ്പുറം > പ്രശസ്ത നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം (53) നിര്യാതനായി. ശനിയാഴ്ച്ച പുലർച്ചെ ഇദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു ജിതേഷ്.
ശ്രദ്ധേയമായ 'കൈതോല പായ വിരിച്ച്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവാണ് ജിതേഷ്. 'പാലോം പാലോം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ..തുടങ്ങി നിരവധി ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
Credits Kerala || Deshabhimani Online News https://ift.tt/2D1PJ46
Comments