ചാരായ നിരോധനം: ആത്മഹത്യ ചെയ്ത അബ്കാരി തൊഴിലാളികളുടെ മക്കള്‍ക്ക് ജോലി നല്കണമെന്ന് ഹൈക്കോടതി
കൊച്ചി> സംസ്ഥാനത്ത് ചാരായ നിരോധനം ഏര്പ്പെടുത്തിയതിനെത്തുടര്ന്ന് തൊഴില് നഷ്ടപ്പെടുകയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത അബ്കാരി തൊഴിലാളികളുടെ മക്കള്ക്ക് ബീവറേജ്സ് കോര്പ്പറേഷനില് ജോലി നല്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില് സര്ക്കാര് തീരുമാനം കൈക്കൊണ്ട 2004 ആഗസ്റ്റ് 7 ന് പ്രായപൂര്ത്തിയാവാത്തതിനാല് അപേക്ഷ നല്കാന് കഴിയാത്തവരെയും നിയമനത്തിനായി പരിഗണിക്കണമെന്ന് ജസ്റ്റീസ് എ മുഹമ്മദ് മുഷ്താക് ഉത്തരവിട്ടു.
നിയമന കാര്യത്തില് നാല് മാസത്തിനകം തീരുമാനം വേണമെന്നും കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്.1996 ല് സംസ്ഥാനത്ത് ചാരായ നിരോധനം ഏര്പ്പെടുത്തിയതിനെത്തുടര്ന്ന് ജോലി നഷ്ടമായ അബ്കാരി തൊഴിലാളികള്ക്ക് ബിവറേജസ് കോര്പ്പറേഷനില് ജോലി നല്കാനായിരുന്നു തീരുമാനം. ആത്മഹത്യ ചെയ്ത തൊഴിലാളികളുടെ മക്കള്ക്ക് നിയനം നല്കാന് 2004 ആഗസ്റ്റില് സര്ക്കാര് തീരുമാനിച്ചു.
എന്നാല് അക്കാലത്ത് പ്രായപൂര്ത്തിയാവാത്തതിനാല് അപേക്ഷ സമര്പ്പിക്കാന് കഴിഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്പ്പിച്ച ഹര്ജികളാണ് കോടതി അനുവദിച്ചത്. ഹര്ജിക്കാര്ക്ക് വേണ്ടി അഡ്വ. ദീപു തങ്കന് ഹാജരായി.
Credits Kerala || Deshabhimani Online News https://ift.tt/3h6s2WU
Comments