ഫസ്റ്റ്ബെല്‍: ആദ്യവരുമാനം ദുരിതാശ്വാസ നിധിയിലേക്ക്‌


തിരുവനന്തപുരം
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന "ഫസ്റ്റ്ബെൽ’ പരിപാടിയിൽ 1500 ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്തു. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ തുടർച്ചയായി കായിക വിനോദ ക്ലാസുകളും ഈ ആഴ്ച തുടങ്ങും. മാനസികാരോഗ്യ ക്ലാസുകൾ സെപ്തംബർ ആദ്യവാരം തുടങ്ങും.

നിലവിൽ പ്രതിമാസം 141 രാജ്യങ്ങളിൽ നിന്നായി 442 ടെറാബൈറ്റ് ഡാറ്റ ഉപയോഗം കൈറ്റ് വിക്ടേഴ്സിന്റെ വെബ്–--മൊബൈൽ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലേക്ക് 17.6 ലക്ഷം വരിക്കാരും പ്രതിമാസം 15 കോടി കാഴ്ചകളും ഉണ്ട്. കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലായ youtube.com/itsvictersൽ നിയന്ത്രിത പരസ്യങ്ങൾ അനുവദിച്ചതുവഴി ആദ്യമാസം ലഭിച്ച പരസ്യ വരുമാനമായ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതായി കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.

‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകൾ ബദൽ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വോള്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ മാത്രമേ സെപ്തംബർവരെ സംപ്രേഷണം നടത്തുകയുള്ളൂ. നിലവിൽ എട്ടാം ക്ലാസിലെ സംപ്രേഷണം ചെയ്ത രണ്ട് എപ്പിസോഡ് രണ്ടാം വോള്യം പാഠപുസ്തകങ്ങളിലേതായതിനാൽ ഒക്ടോബറിൽ ഇവ പുനഃസംപ്രേഷണം ചെയ്യും.

28 മുതൽ സെപ്തംബർ മൂന്നു വരെ ഫസ്റ്റ്ബെല്ലിൽ റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഓണക്കാല പരിപാടികൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3l9R7CM

Comments

Archive

Contact Form

Send