പാചക വാതകം നിറയ്‌ക്കാൻ പോയ ടാങ്കറിന് തീപിടിച്ചു; സംഭവം തലയോലപ്പറമ്പിൽ

തലയോലപ്പറമ്പ് > പാചകവാതകം കയറ്റാൻ ഇരുമ്പനത്തേക്ക് പോയ ടാങ്കർ ലോറിക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ പത്തോടെ നീർപ്പാറ അസീസി മൗണ്ട് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഒഴിഞ്ഞ ഗ്യാസ് സിലണ്ടറുകൾ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

വരിക്കാംകുന്ന് നീർപ്പാറയ്ക്ക് സമീപമുള്ള കയറ്റത്തിൽവച്ച് വണ്ടിയിൽ നിന്ന് വലിയ ശബ്ദവും പുകയും വരുന്നത് കണ്ടാണ് ഡ്രൈവറായ ശരത്ത് വാഹനം റോഡിന്റെ അരിക് ഒതുക്കി നിർത്തിയത്. പൊടുന്നനെ തീ ആളിപ്പടർന്നു. പുറത്തിറങ്ങിയ ശരത്തും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് തീ അണയ്ക്കുവാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ടാങ്കറിന്റെ ക്യാബിൻ പൂർണമായും തീ പിടിച്ചു. അഗ്നിശമന സേനയും പൊലീസും ചേർന്ന് തീ അണയ്ക്കാകായിരുന്നു.

വൈക്കം, മുളന്തുരുത്തി, തൃപ്പുണിത്തുറ യൂണിറ്റുകൾ സ്ഥലത്തെത്തി പ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് - എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈക്കം അസി. സ്റ്റേഷൻ ഓഫീസർ ടി ഷാജികുമാർ, മുളന്തുരുത്തി സ്റ്റേഷൻ ഓഫീസർ സുരേന്ദ്രൻ കെ ആർ, തുപ്പാക്കിത്തുറ സ്റ്റേഷൻ ഓഫീസർ ഷാജി എന്നിവരുടെ നേതൃത്തത്തിലുള്ള സംഘമാണ് തീ അണച്ചത്.




Credits Kerala || Deshabhimani ​Online ​News https://ift.tt/2DYQpam

Comments

Archive

Contact Form

Send