സിനിമ-ടെലിവിഷൻ താരം സമീർ ശർമ തൂങ്ങിമരിച്ച നിലയിൽ

മുംബൈ > സിനിമാ-ടെലിവിഷൻ താരവും മോഡലുമായ സമീർ ശർമയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. 44 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈ മലാദ് വെസ്റ്റ് അഹിൻസാ മാർഗിലെ വാടക വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രിയിൽ വാച്ച്മാനാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി സീനിയർ പൊലീസ് ഇൻസ്പെകടർ ജോർജ് ഫെർണാണ്ടസ് അറിയിച്ചു.

ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ മാനസികാരോഗ്യത്തെ കുറിച്ച് സമീർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

കഹാനി ഘർ ഘർ കി, ഇസ് പ്യാർ കോ ക്യാം നാം ദൂൻ, ക്യുൻകി സാസ് ഭി കഭി ബഹു തി തുടങ്ങിയ ടെലിവിഷൻ പരമ്പരങ്ങളിൽ സമീർ അഭിനയിച്ചിരുന്നു. യെഹ് റിഷ്തേ ഹൈ പ്യാർ കെയിലെ കുഹുവിന്റെ അച്ഛൻ വേഷമാണ് സമീറിനെ ജനപ്രിയനാക്കിയത്.




Credits National || Deshabhimani ​Online ​News https://ift.tt/30wXd7Q

Comments

Archive

Contact Form

Send