കർണാടകയിൽ ആരോഗ്യമന്ത്രിക്കും കോവിഡ്‌; യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി

ബംഗളൂരു > കർണാടകയിൽ മുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യ മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിനാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബി എസ് യെദ്യൂരപ്പ മന്ത്രിസഭയിൽ രോഗം സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രിയെ കൂടാതെ വനം, ടൂറിസം മന്ത്രിമാരും ചികിത്സയിലാണ്.



Credits National || Deshabhimani ​Online ​News https://ift.tt/3fM1nwZ

Comments

Archive

Contact Form

Send