സ്വപ്‌ന കേരളത്തിൽനിന്ന്‌ മുങ്ങിയത്‌ അനിൽ നമ്പ്യാർ വിളിച്ച ശേഷമെന്ന്‌ മൊഴി; കസ്‌റ്റംസ്‌ പിടിച്ച ശേഷം ആദ്യം വിളിച്ചതും അനിൽ

കൊച്ചി > അനിൽ നമ്പ്യാരുടെ ഫോൺ വന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ബംഗളൂരുവിലേക്കും കൂട്ടുപ്രതി സന്ദീപ് നായർക്കൊപ്പം താൻ മുങ്ങിയതെന്ന് സ്വപ്നയുടെ മൊഴി. അനിൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തെ അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ തന്റെ ഭർത്താവ് ജയശങ്കറിനെ വിളിച്ചു. വൈകാതെ അദ്ദേഹത്തോടൊപ്പം കുടുംബത്തെയും കൂട്ടി വർക്കലയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും പോയെന്നാണ് സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിലുള്ളത്.

സ്വർണം വന്നത് നയതന്ത്ര ചാനലിലുടെയല്ല എന്ന് വരുത്താൻ മാത്രമല്ല പ്രതികളെ സംസ്ഥാനം വിടാനും അനിൽ നമ്പ്യാർ ശ്രമിച്ചതിന് തെളിവാകുകയാണ് സ്വപ്നയുടെ മൊഴി. നയതന്ത്ര ചാനലിൽ വന്ന സ്വർണ്ണം കസ്റ്റംസ് പിടിച്ച ശേഷം സ്വപ്നയെ ആദ്യ വിളിച്ചത് അനിൽ നമ്പ്യാരാണ്. ബാഗേജിൽ വന്ന സ്വർണ്ണമല്ല പിടിച്ചതെന്ന് കോൺസലിന്റെ പ്രസ്താവന ഇറക്കണമെന്ന് അനിൽ നിർദ്ദേശിച്ചു. ഇക്കാര്യം കോൺസുലേറ്റ് അറ്റാഷെയെ അറിയിച്ചപ്പോൾ അനിലിനോട് പ്രസ്താവന തയ്യാറാക്കി തരാൻ പെറയണമെന്ന് സ്വപ്നയോട് അറ്റാഷെ നിർദ്ദേശിച്ചു. ഇക്കാര്യം പറയാൻ താൻ അനിലിനെ തിരിച്ചു വിളിച്ചുവെന്നാണ് സ്വപ്നയുടെ മൊഴിലുള്ളത്. എന്നാൽ ആ ഫോൺ സംഭാഷണത്തിന് പിന്നാലെ താനും കുടുംബവും തിരുവനന്തപുരം വിട്ടുവെന്നും സ്വപ്ന തുടർന്നു പറയുന്നു. ജൂലൈ 5ന് രാത്രി തന്നെ കൊച്ചിയിലെത്തിയാണ് ബിജെപി അനുഭാവമുള്ള അഭിഭാഷകനെ ഹോട്ടലിൽ വരുത്തി മുൻകൂർ ജാമ്യത്തിന് വക്കാലത്ത് കൊടുത്തത്. രണ്ടു ദിവസം കൊച്ചിയിൽ കഴിഞ്ഞ ശേഷമാണ് സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് മുങ്ങിയത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ താൻ ഒരു തവണ മാത്രമെ സ്വപ്നയെ വിളിച്ചിട്ടുള്ളൂ എന്ന അനിൽ നമ്പ്യാരുടെ വാദവും സ്വപ്നയുടെ മൊഴിയിൽ പൊളിയുന്നു. 2018 ൽ പരിചയപ്പെട്ടതിന് ശേഷം അനിൽ നമ്പ്യാർ തന്നെ നിരന്തരം ഫോണിൽ വിളിക്കുമായിരുന്നെന്നാണ് സ്വപ്നയുടെ മൊഴി. ടാജ് ഹോട്ടലിൽ ഒന്നിച്ച് ച്ച് മദ്യപിച്ച സമയത്ത് ബിജെപിക്ക് കോൺസുലേറ്റിന്റെ സഹായം ഉണ്ടാകണമെന്ന് അനിൽ അഭ്യർഥിച്ചതുമെല്ലാം മൊഴിയിലുണ്ട്. വെള്ളിയാഴ് അനിൽ നമ്പ്യാർ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് സ്വപ്നയെ ഒരു പ്രാവശ്യമെ വിളിച്ചിട്ടുള്ളൂ എന്നുള്ളത്. ഫോൺ വിവരങ്ങൾ പരിശോധിച്ചാൽ ഇത് അറിയാമെന്നും പോസ്റ്റിൽ പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hDkxai

Comments

Archive

Contact Form

Send