മുത്തങ്ങയിൽ റോഡിൽ വെള്ളമുയർന്നു; മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി
വയനാട്> ദേശീയപാത 766 ൽ മുത്തങ്ങ പൊൻകുഴി ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ബത്തേരി - മൈസൂരു- ബംഗളൂരു റൂട്ടിൽ ഗതാഗതം മുടങ്ങി. ബംഗളൂരു- മൈസൂരു ഭാഗങ്ങളിൽ നിന്നും ബത്തേരി ഭാഗത്ത് നിന്നും മുത്തങ്ങ വഴിയുള്ള യാത്ര ഇപ്പോൾ പൂർണമായും നിലച്ച നിലയിലാണ്.
മുത്തങ്ങയിലെ കോവിഡ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെയും പ്രവർത്തനം പ്രതിസന്ധിയിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/33E8JQT
Comments