കരിപ്പൂര്‍ വിമാനാപകടം: കേരള പ്രവാസി സംഘം അനുശോചിച്ചു

കോഴിക്കോട്> കരിപ്പൂര് വിമാന ദുരന്തത്തില് മരിച്ചവര്ക്ക് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.അതീവ ദുഖഃകരമായ സംഭവമാണ് കരിപ്പൂരിലെത്.അപകടത്തെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് ഭാവിയില് ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയണമെന്നും പ്രവാസി സംഘം ആവശ്യപ്പെട്ടു

അപകടത്തില് പെട്ടവരെ രക്ഷപ്പെടുത്താന് മാതൃകാപരമായി പ്രവര്ത്തിച്ച കൊണ്ടോട്ടിയിലെ ജനങ്ങളെ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.രാജ്യത്ത് മാത്രമല്ല ലോകത്താകെ മലയാളികളുടെ യശസ് ഉയര്ത്താര് രക്ഷാ പ്രവര്ത്തനം ഇടയാക്കി.

അപകടത്തെ തുടര്ന്ന് വഴിതിരിച്ചു വിട്ട ഫ്ളൈറ്റുകളില് അസമയത്ത് കണ്ണൂര് വിമാന താവളത്തിലെത്തിയ യാത്രക്കാര്ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കിയ മട്ടന്നൂരിലെ പ്രവാസി സംഘം പ്രവര്ത്തകരെ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു



Credits Kerala || Deshabhimani ​Online ​News https://ift.tt/3a6bbAM

Comments

Archive

Contact Form

Send