വിമാനത്താവളം അദാനിക്ക് കൈമാറല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി വിശദ വാദത്തിനായി മാറ്റി

കൊച്ചി> തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള കേന്ദ്ര സര്ക്കാര് തീരുമാനം
സ്റ്റേ ചെയ്യണമെന്ന സര്ക്കാരിന്റെ ഹര്ജി ഹൈക്കോടതി വിശദമായ വാദത്തിനായി മാറ്റി.സംസ്ഥാന സര്ക്കാര് സമര്പ്പിച്ച ഹര്ജി കോടതി ഫയലില് സ്വീകരിച്ചു.

ഹര്ജിയില് വിശദമായ വാദം കേള്ക്കുന്നതിനായി കേസ് അടുത്ത മാസം 15 ലേക്ക് മാറ്റി. വിഷയം ഹൈക്കോടതിയുടെ പരിഗണനയില് ഇരിക്കെയുള്ള കേന്ദ്ര സര്ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും പൊതുതാല്പര്യത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്ക്കാര് കോടതിയെ സമീപിച്ചത്.

വിമാനത്താവള കൈമാറ്റത്തിനെതിരെ സര്ക്കാര് സമര്പ്പിച്ച ഹര്ജി ഹൈക്കോടതിയോട് പരിശോധിക്കാന് സുപ്രീം കോടതി നിര്ദ്ദേശിച്ചിരുന്നു.എന്നാല് ഹര്ജിയില് തീരുമാനമെടുക്കും മുന്പ് വിമാനത്താവളം കൈമാറുകയായിരുന്നു.
ഇതെത്തുടര്ന്നാണ് സര്ക്കാര് കോടതിയെ സമീപിച്ചത്.

.



Credits Kerala || Deshabhimani ​Online ​News https://ift.tt/2EzxfrM

Comments

Archive

Contact Form

Send