തിരുവനന്തപുരം വിമാനത്താവളം; പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസ്സാക്കി
തിരുവനന്തപുരം > തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേൽനോട്ടവും അദാനിക്ക് നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ സംസ്ഥാന നിയമസഭ ഐകകണ്ഠേന പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കണ്ണൂർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മികച്ച നിലയിൽ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. സംസ്ഥാന സർക്കാർ വിമാനത്താവളത്തിനായി ഭൂമി നൽകിയിട്ടുണ്ട്. സൗജന്യമായി നൽകിയ ഭൂമിയുടെ വില സംസ്ഥാന സർക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ‐ മുഖ്യമന്ത്രി പറഞ്ഞു.
പ്രമേയത്തിന്റെ അന്തസത്തയെ ഉൾക്കൊള്ളുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ചെന്നിത്തല സംസ്ഥാന താൽപര്യം മുൻനിർത്തി പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/34q0NmD
Comments