ആലുവയില്‍ സ്ഥിതി മെച്ചപ്പെട്ടു; ആശങ്കയില്‍ പശ്ചിമ കൊച്ചി

എറണാകുളം> ജില്ലയിലെ പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയില് കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി കളക്ടര് എസ്. സുഹാസ്. ക്ലസ്റ്ററിലെ ഏതാനും ചില പ്രദേശങ്ങളില് മാത്രമാണ് ഇപ്പോള് രോഗവ്യാപനമുള്ളത്. എന്നാല് പശ്ചിമ കൊച്ചി മേഖലയില് ആശങ്ക തുടരുകയാണ്.

പ്രദേശത്ത് ടെസ്റ്റുകളുടെ എണ്ണം വര്ധിപ്പിക്കാന് സാധിച്ചതും കൂടുതല് കോണ്ടാക്ടുകള് കണ്ടെത്താന് കഴിഞ്ഞതും നേട്ടമായി കളക്ടര് പറഞ്ഞു. ഒരു ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതല് കേസുകള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ചെല്ലാനം പഞ്ചായത്തിലെ 7, 8 വാര്ഡുകളില് നിയന്ത്രണങ്ങള് തുടരുകയാണ്. കിഴക്കന് മേഖലയില് നെല്ലിക്കുഴി പഞ്ചായത്തിലും രോഗ വ്യാപനം തുടരുകയാണ്. എടത്തല മേഖലയിലും നിയന്ത്രങ്ങള് തുടരുകയാണ്.
ജില്ലയില് സര്ക്കാര് ലാബുകളില് 3 ആര്. ടി. പി. സി. ആര് ഉപകരണങ്ങളും ഒരു സി. ബി. നാറ്റ് മെഷീനും കോവിഡ് പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്.

ആന്റിജന് പരിശോധനയും വ്യാപകമായി നടത്തുന്നുണ്ട്.ആലുവ ക്ലസ്റ്ററില് നിന്നും കളമശേരി, തൃക്കാക്കര പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതെ നിയന്ത്രിക്കാന് സാധിച്ചു. കൊച്ചി ക്ലസ്റ്ററില് രണ്ട് ആഴ്ചക്കുള്ളില് സ്ഥിതി നിയന്ത്രണ വിധേയമാവുമെന്നാണ് പ്രതീക്ഷയെന്നും കളക്ടര് പറഞ്ഞു.
പത്ര സമ്മേളനത്തില് സബ് കളക്ടര് സ്നേഹില് കുമാര് സിങ്, അസിസ്റ്റന്റ് കളക്ടര് രാഹുല് കൃഷ്ണ ശര്മ, ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എന്. കെ കുട്ടപ്പന്, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്റ്റ് ഓഫീസര് ഡോ. മാത്യൂസ് നുമ്പേലി, ജില്ലാ സര്വെയ്ലന്സ് ഓഫീസര് ഡോ. ശ്രീദേവി തുടങ്ങിയവര് പങ്കെടുത്തു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3gNlSux

Comments

Archive

Contact Form

Send