കരിപ്പൂർ വിമാന അപകടം: പൊലീസിന്റെ അന്വേഷണ സംഘം രൂപീകരിച്ചു
മലപ്പുറം > കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ ടീമാണ് രൂപീകരിച്ചത്.
മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എ.എസ്. പി ഹേമലത, ഇൻസ്പെക്ടർമാരായ ഷിബു, കെ എം ബിജു, സുനീഷ് പി തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ അംഗങ്ങളാണ്.
ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് മരിച്ചത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3gClWgK
Comments