കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ
പാലക്കാട്> പാലക്കാട് കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ കണ്ടെത്തിയത്.
ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ ഇവരുടെ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് ബലമായി തടഞ്ഞു.
അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് അടക്കം മൂന്ന് വാഹനങ്ങൾ തല്ലിതകർത്തു. ആക്രമണത്തിൽ ആറ് അഗ്നിസേനാ പ്രവർത്തകർക്ക് പരിക്കേറ്റു.രക്ഷാസേനാംഗങ്ങളായ വർഗീസ്, സുബിൻ, വിപിൻ, കൃഷ്ണദാസ്, പ്രദീപ് കുമാർ, രാമചന്ദ്രൻ എന്നി്വർക്കാണ് പരിക്കേറ്റത്. പ്രദേശത്ത് 150ഓളം തൊഴിലാളികളാണ് ഒത്തുകൂടിയത്.
Credits Kerala || Deshabhimani Online News https://ift.tt/33nlrDn
Comments