കോവിഡ്: ബേപ്പൂര്‍ സ്വദേശിനി മരിച്ചു

ഫറോക്ക്> കോവിഡ് 19 രോഗബാധയെ തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന ബേപ്പൂര് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. നോര്ത്ത് ബേപ്പൂര് നടുവട്ടം സ്വദേശി രാജലക്ഷ്മി (61)യാണ് ശനിയാഴ്ച മരിച്ചത് .

കോഴിക്കോട് ഇഖ്റ ആശുപത്രിയില് വൃക്കരോഗിയായ മകന്റെ ചികിത്സയ്ക്ക് പോയി തിരിച്ചെത്തിയ രാജലക്ഷ്മിയ്ക്ക് ശ്വാസം മുട്ടല് അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. പരിശോധനയില് കോവിഡ് പോസിറ്റീവായിരുന്നു. ഇവര്ക്കൊപ്പം രണ്ടു പേരക്കുട്ടികളടക്കം കുടുംബത്തിലെ മറ്റു നാലുപേര്ക്കു കൂടി രോഗബാധ സ്ഥിരീകരിക്കപ്പെട്ടു.

എല്ലാവരുടെയും രോഗബാധയുടെ ഉറവിടം സ്വകാര്യാശുപത്രിയാണെന്നാണ് നിഗമനം. മക്കള്: രഘു, രേഖ, രാജീവ്, മരുമക്കള് :പ്രിയ, മോഹന്ദാസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ata8ew

Comments

Archive

Contact Form

Send