സുശാന്ത് സിങിന്റെ മരണം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു
ന്യൂഡൽഹി > ചലച്ചിത്രതാരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്. തനിക്കെതിരായ എഫ്ഐആർ പറ്റ്നയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. മുംബൈ പൊലീസ് സിബിഐ അന്വേഷണത്തോട് സഹകരിക്കണം. കേസ് ഫയലുകൾ അടക്കമുള്ള വിവരങ്ങൾ സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
സുശാന്തിൻരെ പിതാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ബീഹാർ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ബീഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടണമെന്ന് ബീഹാർ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാർശ അംഗീകരിച്ചുകൊണ്ട് കേസ് സിബിഐക്ക് കേന്ദ്രസർക്കാർ വിടുകയും ചെയ്യുകയായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നിൽ കാമുകിയയായ റിയ ചക്രവർത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/3he08s0
Comments