കോലഞ്ചേരിയിൽ വൃദ്ധയെ കൂട്ടബലാൽസംഗം ചെയ്‌തു; ശരീരമാകെ മുറിവ്‌


കൊച്ചി> കോലഞ്ചേരിയില് എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗ ശേഷം വൃദ്ധയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയിട്ടുണ്ട്. വന്കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ ഇവർക്ക് കോലഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് ശസ്ത്രക്രിയ നടത്തി. അവശയായതിനാൽ വൃദ്ധയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് എഴുപത്തിയഞ്ചുവയസുള്ള വൃദ്ധയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. വൃദ്ധയെ ആ വീട്ടിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു എന്ന് പറയുന്നു. ബലാത്സംഗ ശേഷം പ്രതികള് കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന് കീറുകയായിരുന്നുവെന്ന് കരുതുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3frAG0L

Comments

Archive

Contact Form

Send