ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ മകൾക്കും തുല്യാവകാശം: സുപ്രീംകോടതി
ന്യൂഡൽഹി > ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. പാരമ്പര്യ സ്വത്തിൽ മകനെപ്പോലെ മകൾക്കും തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണന നൽകുന്ന പിന്തുടർച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. 2005 സെപ്റ്റംബറിൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശം നൽകുന്നതാണ് നിയമഭേദഗതി.
ഭേദഗതി നിലവിൽ വന്നപ്പോൾ അച്ഛൻ ജീവിച്ചിരുന്നോ എന്നത് വിഷയമല്ല. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
Credits National || Deshabhimani Online News https://ift.tt/2F9Rug5
Comments