ആദ്യം എത്തിയവരിൽ ഇർഷാദും


കരിപ്പൂർ> ‘‘നല്ല മഴയുള്ള സമയം, പ്രദേശത്തെ എല്ലാവരും വീടുകളിൽ തന്നെയുണ്ട്. അപ്പോഴാണ് വലിയ ശബ്ദം കേട്ടത്. മഴക്കാലത്തെ അപകടമാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ വിമാനം അപകടത്തിൽപ്പെട്ടതായി വാട്സാപ്പിൽ സന്ദേശം എത്തി. ഉടനെ വാഹനമെടുത്ത് സംഭവസ്ഥലത്ത് എത്തിയപ്പോൾ ഞെട്ടിക്കുന്ന രംഗമാണ് കണ്ടത്. റൺവേയിൽനിന്ന് 35 അടി താഴ്ചയിലേക്ക് മറിഞ്ഞ വിമാനം നെടുകെ പിളർന്ന് കിടക്കുന്നു’’–- രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ പ്രദേശവാസിയായ ഇർഷാദ് അല്ലിപ്പുറം പറഞ്ഞു.

വിമാനത്തിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് അകത്ത് കടക്കാനായത്. പൈലറ്റിനെ പുറത്തെടുത്തത് ഇർഷാദും സുഹൃത്തുക്കളായ അഞ്ച് പേരും ചേർന്നാണ്. സീറ്റിന്റെ ഇടയിൽ കുടുങ്ങിക്കിടന്ന പൈലറ്റിനെ പുറത്തെത്തിച്ചത് സീറ്റ് വെട്ടിപ്പൊളിച്ചാണ്. ഉടനെ ആദ്യമെത്തിയ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക്. സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോഴും ഇർഷാദിന്റെ മനസ്സിൽനിന്ന് ഭീതി മാറിയിട്ടില്ല. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സിപിഐ എം ലക്ഷംവീട് ബ്രാഞ്ച് സെക്രട്ടറികൂടിയാണ് ഇർഷാദ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2XF7H38

Comments

Archive

Contact Form

Send