എം സുകുമാരന്‍ നായര്‍ നിര്യാതനായി

ഉഴവൂര്> തിരുവനന്തപുരം എംഎല്എ ക്വാര്ട്ടേഴ്സിലെ സിപിഐ എം പാര്ലമെന്ററി പാര്ടി ഓഫീസ് സെക്രട്ടറിയായി ദീര്ഘകാലം പ്രവര്ത്തിച്ച മോനിപ്പള്ളി പുല്ലാട്ട് എം സുകുമാരന് നായര്(73) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്ന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീണ്ടും ഹൃദയസ്തംഭനമുണ്ടായതാണ് മരണകാരണം. സംസ്കാരം തിങ്കളാഴ്ച പകല് 11ന് വീട്ടുവളപ്പില്.

സിപിഐ എം ഉഴവൂര് ലോക്കല് കമ്മിറ്റിയംഗമാണ്. ഭാര്യ: രമാദേവി. മക്കള്: ബിജു, ജിജു. മരുമക്കള്: ആശ, അനുജ. പാലാ സെന്റ് തോമസ് കോളേജില്നിന്ന് എംഎസ്സി മാത്തമാറ്റിക്സ് പൂര്ത്തിയാക്കിയ ശേഷം തിരുവനന്തപുരം ഏജീസ് ഓഫീസില് ക്ലര്ക്കായി ജോലിയില് പ്രവേശിച്ചു. 1974ല് അവിടെ സമരം നടത്തിയതിന് പിരിച്ചുവിട്ടു.

15 ദിവസം അട്ടക്കുളങ്ങര ജയിലില് കിടക്കേണ്ടിവന്നു. തുടര്ന്ന് കോട്ടയത്തെത്തിയ സുകുമാരന് നായര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല് സയന്സസില് ജോലിയില് കയറി. 1980ലാണ് തിരുവനന്തപുരത്ത് പാര്ലമെന്ററി പാര്ടി ഓഫീസ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്. 31 വര്ഷത്തെ സേവനത്തിന് ശേഷം 2011ല് സ്ഥാനമൊഴിഞ്ഞു. 1987 -ല് ഇ കെ നായനാര് മുഖ്യമന്ത്രിയായപ്പോഴും പിന്നീട് വി എസ് അച്യുതാനന്ദന് പ്രതിപക്ഷ നേതാവായപ്പോഴും അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചു.

സിപിഐ എം കുമാരനല്ലൂര് ലോക്കല് സെക്രട്ടറിയായും ഏറ്റുമാനൂര് ഏരിയ കമ്മിറ്റിയംഗവുമായി പ്രവര്ത്തിച്ചിട്ടുണ്ട്. ഭരണപരിഷ്കാര കമീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് അനുശോചിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2D2xdso

Comments

Archive

Contact Form

Send