പെട്ടിമുടിയിൽ പോയ മാധ്യമ സംഘത്തിലെ ഡ്രൈവര്‍ക്ക് കോവിഡ്; പരിശോധന ശക്തിപ്പെടുത്തി

തിരുവനന്തപുരം > പെട്ടിമുടിയില് ദുരിതാശ്വ പ്രവര്ത്തനങ്ങള് റിപ്പോര്ട്ട് ചെയ്യാന് എത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരില് നിന്നും രോഗം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. റെസ്ക്യൂ ഓപ്പറേഷനില് പങ്കെടുത്തവര്ക്ക് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഎഫ്എല്ടിസിയില് ചികിത്സയിലാണ്. തുടര്ന്ന് ഇദ്ദേഹവുമായി ഹൈ റിസ്ക് കോണ്ടാക്ടുള്ള മാധ്യമ പ്രവര്ത്തകര് ഉള്പ്പെടെയുള്ള 26 പേരുടെ ലിസ്റ്റ് തയ്യാറാക്കി. 12 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 14 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ആര്ക്കും എവിടെ വച്ച് വേണമോ കോവിഡ് ബാധിക്കാമെന്ന തെളിവാണ് പെട്ടിമുടിയില് മാധ്യമ ടീമിലെ ഒരംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോള് ആ ടീം ഉള്പ്പെടെ സമ്പര്ക്ക പട്ടികയിലുള്ള എല്ലാ മാധ്യമ പ്രവര്ത്തകരും ഒന്നാകെ ക്വാറന്റൈനില് പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

വളരെ നേരത്തെ തന്നെ മാധ്യമ പ്രവര്ത്തകരോടും പൊതുപ്രവര്ത്തകരോടും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കിയതാണ്. ഇപ്പോഴും നമ്മള് കോവിഡില് നിന്നും മുക്തരല്ല. അതിനാല് തന്നെ അത്തരം പ്രദേശങ്ങളില് പോകുമ്പോള് മതിയായ ആരോഗ്യ ജാഗ്രത പാലിക്കേണ്ടതാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ മാധ്യമ പ്രവര്ത്തകരും പൊതുപ്രവര്ത്തകരും ജാഗ്രത പാലിക്കേണ്ടതാണ്. ഉടന് തന്നെ ആരോഗ്യ പ്രവര്ത്തകരുമായി ബന്ധപ്പെട്ട് ക്വാറന്റൈനില് പോകേണ്ടതാണ്.

ഈ പ്രദേശത്ത് തമിഴ്നാട്ടില് നിന്നുള്ള ബന്ധുക്കളും വരുന്നുണ്ട്. പെട്ടിമുടിയില് സേവനമനുഷ്ഠിക്കുന്ന റെസ്ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള മാധ്യമ പ്രവര്ത്തകര്ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ആലപ്പുഴയില് നിന്നും വന്ന ഒരു ഫയര്ഫോഴ്സ് ജീവനക്കാരന് സെന്റിനല് സര്വയലന്സിന്റെ ഭാഗമായി നടത്തിയ പരിശോധനയില് ഫലം പോസിറ്റീവായി. അതിനെ തുടര്ന്നാണ് പെട്ടിമുടിയിലെ പരിശോധനയും സര്വയലന്സും ശക്തമാക്കാന് തീരുമാനിച്ചത്.

ദുരിത മുഖത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ന് എന്ഡിആര്എഫിലെ ഒരാള്ക്ക് പോസിറ്റീവായിട്ടുണ്ട്. ഒരു ഡോക്ടര്, 2 സ്റ്റാഫ് നഴ്സ്, 3 ജെഎച്ച്ഐമാര് എന്നിവര് റെസ്ക്യൂ ടീമിനോടൊപ്പം സേവനമനുഷ്ഠിക്കുന്നുണ്ട്. ഒരേ സമയം 5 പോസ്റ്റ്മോര്ട്ടം നടത്തുന്നതിനായി രാജമലയിലെ എസ്റ്റേറ്റ് ഡിസ്പെന്സറിയില് 5 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്. 5 ഡോക്ടര്മാര്, 4 നഴ്സിങ് അസിസ്റ്റന്റ്, 4 ജെഎച്ച്ഐമാര് എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3izBt1A

Comments

Archive

Contact Form

Send