പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് ബാധിച്ച് തടവുകാരൻ മരിച്ചു

തിരുവനന്തപുരം > പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് 19 ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠൻ (72) ആണ് മരിച്ചത്. നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മണികണ്ഠനെ ചികിത്സയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കോവിഡ് ഉറവിടം വ്യക്തമല്ല.

വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ തടവുകാരിലും ജയിൽ ജീവനക്കാരിലും നടത്തിയ പരിശോധനയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പൂജപ്പുര ജയിലിൽ തന്നെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PWMOMO

Comments

Archive

Contact Form

Send