കോവിഡ്: മുന്‍ ഇന്ത്യന് ക്രിക്കറ്റ് താരം ചേതന് ചൗഹാന്റെ നില ഗുരുതരമായി തുടരുന്നു
ന്യൂഡല്ഹി> കൊവിഡ് ബാധിച്ച മുന് ഇന്ത്യന് ക്രിക്കറ്റ് താരം ചേതന് ചൗഹാന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജൂലൈയില് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്ന്ന് ചേതന് ചൗഹാനെ ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു
പിന്നീട് അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് രോഗമുക്തനാകാത്ത ചൗഹന്റെ ഇരുവൃക്കകളുടെയും പ്രവര്ത്തനും നിലച്ചത് ആരോഗ്യസ്ഥിതി വഷളാക്കി. വൃക്കകളുടെ പ്രവര്ത്തനം നിലച്ചതോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
72കാരനായ ചൗഹാന് മുന് ലോക്സഭാംഗം കൂടിയാണ്.യുപി മന്ത്രിസഭയില് 1991ലും 1998ലും 2018ലും മന്ത്രിയുമായിരുന്നു. ഇന്ത്യക്കായി 40 ടെസ്റ്റിലും ഏഴ് ഏകദിനത്തിലും കളിച്ചിട്ടുള്ള ചൗഹാന് സുനില് ഗവാസ്കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്നു.
രഞ്ജി ട്രോഫിയില് മഹാരാഷ്ട്രക്കായും ഡല്ഹിക്കായും കളിച്ചിട്ടുള്ള ചൗഹാന് 1981ല് രാജ്യം അര്ജ്ജുന പുരസ്കാരം നല്കി ആദരിച്ചിരുന്നു.ഓപ്പണിംഗ് വിക്കറ്റില് ഗവാസ്കര്-ചൗഹാന് കൂട്ടുകെട്ട് മൂവായിരത്തിലധികം റണ്സ് നേടിയിട്ടുണ്ട്. ഇതില് പത്ത് സെഞ്ച്വറി കൂട്ടുകെട്ടുകളും ഉള്പ്പെടുന്നു.
1969 മുതല് 1978വരെയാണ് ചൗഹാന് ഇന്ത്യക്കായി ബാറ്റേന്തിയത്. 40 ടെസ്റ്റില് നിന്ന് 31.57 ശരാശരിയില് 2084 റണ്സും ഏഴ് ഏകദിനങ്ങളില് നിന്ന് 153 റണ്സും നേടി
Credits National || Deshabhimani Online News https://ift.tt/2PX588y
Comments