മുഖ്യമന്ത്രിയുടെ ഫോട്ടോ അശ്ലീലമായി മോർഫ് ചെയ്‌ത യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ
തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്ഫ് ചെയ്ത് നവമാധ്യമങ്ങളില് പ്രചരിപ്പിച്ച യൂത്ത് കോണ്ഗ്രസ് നേതാവ് അറസ്റ്റില്. അണ്ടൂര്ക്കോണം മുന് മണ്ഡലം പ്രസിഡന്റ് കൊയ്ത്തൂര്ക്കോണം നീതു ഭവനില് സുജിയെയാണ് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള് അശ്ലീലകരമായ മറ്റൊരുചിത്രത്തില് ചേര്ത്ത് പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ടും കെപി ആക്ടും പ്രകാരമുള്ള വകുപ്പുകള് ചേര്ത്താണ് അറസ്റ്റ്. മംഗലപുരം പൊലീസ് ഇന്സ്പെക്ടര് പി ബി വിനോദ്കുമാര്, എസ് ഐ വി തുളസീധരന് നായര്, ജിഎസ് ഐ മാരായ ഗോപകുമാര്, ഹരി, രാധാകൃഷ്ണന് എന്നിവരാണ് സുജിയെ അറസ്റ്റ് ചെയ്തത്.
Credits Kerala || Deshabhimani Online News https://ift.tt/34goT3s
Comments