തൊഴിലാളി വർഗത്തിന് സമർപ്പിച്ച ജീവിതം: ശ്യാമൾ ചക്രവർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം > സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്യാമൾ ചക്രവർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന അദ്ദേഹത്തിന്റെ ജീവിതം തൊഴിലാളി വർഗത്തിന് സമർപ്പിച്ചതായിരുന്നു. പശ്ചിമബംഗാളിൽ ഗതാഗത മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
രാജ്യസഭാംഗമെന്ന നിലയിൽ പാർലമെന്ററി വേദി തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സമരഭൂമിയാക്കി അദ്ദേഹം മാറ്റി. ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ശ്യാമൾ ചക്രവർത്തിയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2Xzbbo0
Comments